Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള മനോരമ ഇ–പേപ്പർ പുതിയ രൂപത്തിൽ, കുറഞ്ഞ നിരക്കിൽ

കോട്ടയം ∙ മലയാളിയുടെ വാർത്താ വായനയ്ക്ക് പൂർണത എഴുതിച്ചേർത്ത മലയാള മനോരമ ദിനപത്രത്തിന്റെ ഇ പേപ്പർ എഡിഷനുകൾ അനായാസ വായനാ മാർഗങ്ങൾ ഉൾപ്പെടുത്തി നിങ്ങളുടെ കൈകളിലേക്ക്. നിങ്ങളുടെ ചുറ്റുവട്ടത്തെ വാർത്തകൾ ഉൾപ്പെടുന്ന പ്രാദേശിക പേജുകൾ അടക്കമാണ് ഇ പേപ്പർ ഇനി ലഭ്യമാകുക.

എല്ലാ ജില്ലകളിലെയും പ്രാദേശിക പേജുകൾ ഉൾപ്പെടെ വായിക്കാൻ ഒരു ചെറിയ വരിസംഖ്യ അടച്ചാൽമതി. വരിക്കാരന് ഇഷ്ടമുള്ള ജില്ലാ എഡിഷൻ തിരഞ്ഞെടുക്കാം. ആ എഡിഷനിലെ എല്ലാ പ്രാദേശിക പേജുകളും വരിക്കാരനു ലഭ്യമാകും. മൊബൈൽ, ഐപാഡ്, ലാപ്ടോപ് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും ഇ പേപ്പർ ലഭ്യമാണ്.

ഒരു വർഷത്തേക്ക് ഒരു എഡിഷന് 450 രൂപയാണ് നിരക്ക്. ഒരു മാസത്തേക്ക് 50 രൂപ, മൂന്നു മാസത്തേക്ക് 150 രൂപ, ആറു മാസത്തേക്ക് 300 രൂപ എന്നീ പാക്കേജുകളും ഉണ്ട്. 

ഇ പേപ്പർ വരിക്കാരാകാൻ എന്തുചെയ്യണം?

മൊബൈൽ, ഐപാഡ്, ലാപ്ടോപ് തുടങ്ങി ഏതു  ഡിവൈസിൽനിന്നും ഇ പേപ്പർ വരിക്കാരാകാം. 

∙ നിങ്ങളുടെ വെബ് ബ്രൗസർ തുറന്ന് epaper.manoramaonline.com എന്നു ടൈപ്പ് ചെയ്യുക

∙ വേണ്ട എഡിഷനും (ഉദാ: കോട്ടയം, കൊച്ചി, തിരുവനന്തപുരം...) കാലാവധിയും തിരഞ്ഞെടുത്ത ശേഷം SUBSCRIBE ബട്ടൺ ക്ലിക്ക് ചെയ്യുക

∙ നിങ്ങളുടെ മനോരമ ഓൺലൈൻ അക്കൗണ്ട്, സോഷ്യൽ മീഡിയ അക്കൗണ്ട്, ഗൂഗിൾ അക്കൗണ്ട് എന്നിവയിൽ ഒന്നു വഴി LOGIN ചെയ്യുക.

∙ അല്ലെങ്കിൽ പുതിയ മനോരമ ഓൺലൈൻ അക്കൗണ്ട് ഉണ്ടാക്കുക.

∙ നിങ്ങളുടെ സബ്സ്ക്രിഷൻ കാലാവധിയും വരിസംഖ്യയും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം CHECKOUT ബട്ടൺ ക്ലിക്ക് ചെയ്യുക.

∙ ആദ്യമായി വരിക്കാരാകുന്നവർ ബില്ലിങ് വിവരങ്ങൾ നൽകിയ ശേഷം SAVE & CONTINUE ബട്ടൺ ക്ലിക്ക് ചെയ്യുക.

∙ നിങ്ങളുടെ PAYMENT രീതി തിരഞ്ഞെടുക്കുക. ഇവിടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ് എന്നിവയിലൊന്ന് തിരഞ്ഞെടുക്കാം.

‌∙ PROCEED TO PAYMENT ക്ലിക്ക് ചെയ്യുക

∙ നിങ്ങളുടെ പെയ്മെന്റ് പൂർത്തിയാക്കുക.

∙ ഇപ്പോൾ നിങ്ങൾക്ക് ഒാർഡർ വിവരങ്ങൾ ലഭ്യമാകും. ഇത് നിങ്ങൾക്ക്  ഇമെയിലിലും ലഭിക്കും.

∙ കണ്ടിന്യൂ റീഡിങ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഇ–പേപ്പർ വായിച്ചു തുടങ്ങാം. 

∙ ഒന്നിലധികം എഡിഷനുകളുടെ വരിക്കാർക്ക് ഹോംപേജിൽ എഡിഷൻ‌ സിലക്ട് ചെയ്യാം.