ഭക്ഷ്യവിഷബാധ: ജി.വി.രാജ സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലംമാറ്റി

ജി.വി.രാജ സ്പോർട്സ് സ്കൂളിൽനിന്നുള്ള ദൃശ്യം

തിരുവനന്തപുരം∙ അരുവിക്കര മൈലം ജി.വി.രാജ സ്കൂളിൽ അടിക്കടിക്കുണ്ടായ ഭക്ഷ്യവിഷബാധയിൽ ആരോപണവിധേയനായ സ്കൂൾ പ്രിൻസിപ്പൽ സി.എസ്.പ്രദീപിനെ സ്ഥലംമാറ്റി. കണ്ണൂർ സ്പോർട്ട്സ് ഡിവിഷനിലേക്കാണ് സ്ഥലംമാറ്റം. സ്കൂൾ തലവനെ പ്രതിക്കൂട്ടിലാക്കി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. സ്കൂൾ കുട്ടികളെ ഉപയോഗിച്ച് ഭക്ഷണത്തിൽ മായം കലർത്താറുണ്ടെന്ന സംശയവും റിപ്പോർട്ടിലുണ്ടായിരുന്നു.