‌വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശ്രേഷ്ഠപദവി നൽകി കേന്ദ്രം; ജെഎൻയു ഇല്ല

ജെഎൻയു

ന്യൂഡൽഹി∙ മൂന്നു വീതം സർക്കാർ–സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ശ്രേഷ്ഠപദവി. ബോംബൈ, ഡൽഹി ഐഐടികളും ബാംഗ്ലൂർ ഐഐഎസ്‌സിയുമാണ് പദവി നേടിയ സർക്കാർ സ്ഥാപനങ്ങൾ. റിലയൻസിന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ട്, ബിറ്റ്സ് പിലാനി, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ എന്നിവ സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാനവശേഷി മന്ത്രാലയം പുറത്തിറക്കിയ ശ്രേഷ്ഠ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.

സർക്കാർ സ്ഥാപനങ്ങൾക്ക് ഓരോന്നിനും 1000 കോടി രൂപ വീതം കേന്ദ്ര സഹായം ലഭിക്കും. രാജ്യാന്തര നിലവാരത്തിലുള്ള രാജ്യത്തെ സ്ഥാപനങ്ങൾക്കാണു പദവി നൽകിയിരിക്കുന്നത്.

നേരത്തേ രാജ്യത്തെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ശ്രേഷ്ഠ പദവി നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ലോകറാങ്കിൽ വരില്ലെന്ന കാരണം പറഞ്ഞ് പട്ടിക ആറായി ചുരുക്കുകയായിരുന്നു. ജെഎൻയു ഉൾപ്പെടെയുള്ള അപേക്ഷകരാണു പിന്തള്ളപ്പെട്ടത്.