Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടവുകാരനായി കിടന്ന ജയിലിലെ ഡയറിയിൽ മുഖ്യമന്ത്രി പിണറായി കുറിച്ചു, ‘എല്ലാം മാറി’!

Pinarayi-Vijayan-Letter പിണറായി വിജയൻ (ഇടത്), അദ്ദേഹം സന്ദർശക ഡയറിയിലെഴുതിയ കുറിപ്പ് (വലത്)

കണ്ണൂർ∙ തടവുകാരനായി കിടന്ന കണ്ണൂർ സെൻട്രൽ ജയിലിൽ മുഖ്യമന്ത്രിയായശേഷം ആദ്യമെത്തിയപ്പോൾ സന്ദർശക ഡയറിയിൽ പിണറായി വിജയൻ കുറിച്ചത് എന്തായിരിക്കും? കഴിഞ്ഞ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ചശേഷമുയർന്ന ഈ ചോദ്യത്തിന് ഉത്തരമായി. കണ്ണൂർ ജയിൽ പഴയ ജയിൽ അല്ലെന്നു മുഖ്യമന്ത്രി. നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് അഭിനന്ദനവും രേഖപ്പെടുത്തി. സന്ദർശക ഡയറിയിലെ മുഖ്യമന്ത്രിയുടെ കുറിപ്പ് അതേപടി പുറത്തുവന്നു.

ഡയറിക്കുറിപ്പ് ഇങ്ങനെ:

ജയിൽ സന്ദർശകനായും ഇവിടെയുള്ള പുതിയ ചില കെട്ടിടങ്ങളുടെ ഉദ്ഘാടകനായും ഇന്നിവിടെ എത്തിയപ്പോൾ പഴയതിൽനിന്ന് ഒട്ടേറെ മാറ്റങ്ങൾ പ്രകടമായി കാണാനുണ്ട്. ജയിലിനോടൊപ്പം, തിരുത്തൽ പ്രക്രിയയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സമീപനം കൂടുതൽ ജാഗ്രതയോടെ നടപ്പാക്കാൻ ഗൗരവമായ ശ്രമമുണ്ടാകണം. നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടുപോകുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു – പിണറായി വിജയൻ

അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയൻ ഈ ജയിലിൽ രാഷ്ട്രീയത്തടവുകാരനായിരുന്നു.

related stories