കൊച്ചി ∙ തനിക്കെതിരെയുള്ള ഓംബുഡ്സ്മാന്റെ ആരോപണങ്ങൾ നിഷേധിച്ചും കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹി ജയേഷ് ജോർജിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചും കെസിഎ മുൻ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യു.
കെസിഎയുടെ കമ്മിറ്റി തനിക്കെതിരെ തയാറാക്കിയ റിപ്പോർട്ടുകളിലെ അഴിമതി ആരോപണങ്ങൾ തെറ്റാണ്. ഓംബുഡ്സ്മാന്റെ ഉത്തരവ് തന്റെ ഭാഗം കേൾക്കാതെയുള്ളതാണ്. ഇത് ഒന്നാം ഭാഗം മാത്രമാണെന്നും കൂടുതൽ കാര്യങ്ങൾ അടുത്ത തവണ വെളിപ്പെടുത്തുമെന്നും ടി.സി.മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു.