Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേലം–ചെന്നൈ എട്ടുവരിപ്പാത: രജനീകാന്തിനെ തള്ളിപ്പറഞ്ഞ് കമൽഹാസൻ

rajni-kamal രജനീകാന്തും കമല്‍ ഹാസനും.ചിത്രം– എഎൻഐ ട്വിറ്റർ

ചെന്നൈ ∙ സേലം – ചെന്നൈ എട്ടു വരിപ്പാതയുമായി ബന്ധപ്പെട്ട് സൂപ്പർ താരം രജനീകാന്തിനെ തള്ളി ഉലകനായകൻ കമൽഹാസൻ. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ച ശേഷം ഇരുവരും തമ്മിൽ ഒരു വിഷയത്തിൽ പരസ്യമായി എതിരഭിപ്രായം പറയുന്നത് ആദ്യമായാണ്.

എട്ടുവരിപ്പാത വികസനത്തിന് ആവശ്യമാണെന്നും അതിനെ എതിർക്കേണ്ടതില്ലെന്നുമായിരുന്നു രജനീകാന്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ, പാത ആവശ്യമാണോയെന്നു ആദ്യം പറയേണ്ടതു ജനമാണെന്നായിരുന്നു കമലിന്റെ മറുപടി.

സേലം-ചെന്നൈ  പാതയ്ക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ തിരുവണ്ണാമലയും സേലവുമുൾപ്പെടെയുള്ള ജില്ലകളിൽ കർഷകർ പ്രതിഷേധത്തിലാണ്. പാത യാഥാർഥ്യമായാൽ ചെന്നൈയിൽ നിന്നു സേലത്തേക്കുള്ള യാത്രാ സമയം മൂന്നു മണിക്കൂർ കുറയുമെന്നാണു പ്രതീക്ഷ.