Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ രാജവെമ്പാല മുട്ടകൾ വിരിഞ്ഞു; പുറത്തു വന്നത് 23 കുഞ്ഞുങ്ങൾ‌

king-kobra കണ്ണൂർ പേരാവൂരിൽ മുട്ട വിരിഞ്ഞ് പുറത്തുവന്ന രാജവെമ്പാല കുഞ്ഞുങ്ങൾ

പേരാവൂർ∙ കൊട്ടിയൂരിൽ പ്രത്യേക സംരക്ഷണത്തിൽ‌ സൂക്ഷിച്ച രാജവെമ്പാലയുടെ മുട്ടകള്‍ വിരിഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണു മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തിറങ്ങിയത്. ആകെ 26 മുട്ടകളാണ് ഉണ്ടായിരുന്നത്. ഇതിൽ 23 എണ്ണം വിരിഞ്ഞു. 

90 ദിവസം മുമ്പാണ് കൊട്ടിയൂർ വെങ്ങലോടിയിൽ കുറ്റിമാക്കൽ ചാക്കോയുടെ ( കാക്കു) കൃഷിയിടത്തിൽ രാജവെമ്പാല മുട്ടയിട്ട നിലയിൽ കണ്ടെത്തിയത്‌. പാമ്പിനെ മാറ്റിയ ശേഷം പ്രത്യേക സംരക്ഷണത്തില്‍ മുട്ടകൾ‌ വിരിയിക്കുകയായിരുന്നു.

king-kobra1 പാമ്പിൻ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്നു

റാപ്പിഡ് റെസ്പോൺസ് ടീം അംഗമായ റിയാസ് മാങ്ങാട്, അനിൽ തൃഛംബരം, എം.സി. സാന്ദീപ്, ശ്രീജിത്ത് ഹാർവെസ്റ്റ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി.ആർ. ഷാജി, എം.കെ. ജിജേഷ്, കെ.പി. ഗീതു, മിന്നു ടോമി, വി.എ. തോമസ് എന്നിവരടങ്ങുന്ന സംഘമാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

related stories