കോഴിക്കോട്∙ അന്തരിച്ച ഗസല്‍ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് സാംസ്‌കാരിക വകുപ്പ് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ശനിയാഴ്ച ഉമ്പായിയുടെ വസതിയിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വകുപ്പ് സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം അദ്ദേഹം കുടുംബാംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. കെ.ജെ. മാക്‌സി എംഎല്‍എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.