എറണാകുളം∙ നെട്ടൂരിൽ സ്കൂൾ ബസ് പാടത്തേക്കു ചരിഞ്ഞു. കുട്ടികൾ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കുട്ടികളെ കയറ്റാൻ സ്കൂളിൽനിന്നു പോകും വഴി നെട്ടൂർ കോലാടത്ത് ബണ്ട് റോഡിൽ ആയിരുന്നു അപകടം. ഡ്രൈവറും ആയയും മാത്രമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. വീതി കുറഞ്ഞ റോഡിലൂടെ ബസ് ഓടിച്ചതാണ് അപകട കാരണം. പൊലീസും നാട്ടുകാരും ചേർന്നു ബസ് പൊക്കി മാറ്റി.
അപകടത്തിൽപ്പെട്ട സ്കൂൾ ബസ്.
Advertisement