മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തര സഹായമായി 20 കോടി രൂപ നൽകുമെന്നു പ്രഖ്യാപിച്ചു. നേരത്തെ, അഞ്ചു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ തുക അനുവദിക്കാൻ ഇന്നു തീരുമാനിക്കുകയായിരുന്നു. കഴിയാവുന്ന സഹായം കേരളത്തിനു നൽകാൻ തയാറാകണമെന്നു ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യർഥിച്ചു.
വടകര സ്വദേശിയായ മഹാരാഷ്ട്ര അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എൻ. വാസുദേവൻ ആണ് കേരള സർക്കാരുമാരുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയുടെ ദുരിതാശ്വാസ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.