Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ ജലനിരപ്പ് 139 – 140 അടിയാക്കി കുറയ്ക്കണം: സുപ്രീംകോടതി

Supreme Court

ന്യൂഡൽഹി∙മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് സുപ്രീം കോടതി. ഈ മാസം 31 വരെ ജലനിരപ്പ് 139 – 140 അടിയാക്കി നിർത്തണമെന്നാണു നിർദേശം. സംയുക്ത മേൽനോട്ടസമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണം. ഇരു സംസ്ഥാനങ്ങളും സഹകരിച്ചു മുന്നോട്ടുപോകണമെന്നും കോടതി നിർദേശിച്ചു. സുപ്രീം കോടതി കഴിഞ്ഞ 17നു നൽകിയ നിർദേശമനുസരിച്ചാണു ദുരന്തനിവാരണ നിയമപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിനായി രൂപീകരിച്ച ഉപസമിതി യോഗം ചേർന്നത്. മുല്ലപ്പെരിയാർ പ്രശ്നവും കേരളത്തിലെ പ്രളയ ദുരിതാശ്വാസ നടപടികളും സുപ്രീം കോടതി ഇന്നു വീണ്ടും പരിശോധിച്ചപ്പോഴാണ് ഇത്തരമൊരു നിർദേശം നൽകിയത്.

ഇപ്പോഴത്തെ മഴ സീസൺ തീരുന്ന അടുത്തമാസം 15 വരെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139–140 അടിയായി നിലനിർത്താൻ കേന്ദ്ര ജലവിഭവ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന കേരളത്തിന്റെ നിലപാടിനെ കേന്ദ്രവും പിന്തുണച്ചു.

related stories