മലപ്പുറം ∙ കാലാവസ്ഥാ പ്രവചനത്തിൽ വന്ന വീഴ്ചയാണു സംസ്ഥാനത്ത് പ്രളയക്കെടുതിക്കു വഴിവച്ചതെന്നു ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. ഡാമുകൾ നേരത്തേ തുറന്നുവിടാമായിരുന്നു. വെള്ളം സംഭരിച്ചുനിർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയും പ്രളയത്തിനു കാരണമായെന്നും ശ്രീധരൻ പറഞ്ഞു.
Read: തുറക്കാൻ വൈകിയത് വീഴ്ചയെന്ന് നാസ
12 ലക്ഷം കോടി രൂപയുടെ ബജറ്റുള്ള ഇന്ത്യ പ്രളയക്കെടുതി നേരിടാൻ വിദേശസഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ല. നവകേരളം അതിവേഗം നിർമിക്കാൻ സർക്കാർ പൂർണാധികാരമുള്ള സമിതി രൂപവൽക്കരിക്കണം. സമിതി നിലവിൽവന്നാൽ എട്ടുവർഷത്തിനകം ലക്ഷ്യം സാധ്യമാകുമെന്നാണ് കരുതുന്നതെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.