പ്രളയം: ബിപിഎൽ വിഭാഗത്തിന് 200 രൂപയ്ക്ക് പകരം എൽപിജി കണക്‌ഷനുമായി കേന്ദ്രം

ന്യൂഡൽഹി∙ പ്രളയക്കെടുതിയിൽ എൽപിജി സിലിണ്ടറുകൾ നഷ്ട്ടപ്പെട്ടവർക്കു കുറഞ്ഞ തുകയ്ക്കു പകരം കണക്‌ഷൻ നൽകാൻ കേന്ദ്ര പദ്ധതി. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പദ്ധതി പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ട്വിറ്ററില്‍ കുറിച്ചു. അടിയന്തരമായി പദ്ധതി നടപ്പാക്കണമെന്ന് എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

∙ ബിപിഎൽ വിഭാഗത്തിന് 1400 രൂപയുടെ എൽപിജി കണക്‌ഷൻ 200 രൂപയ്ക്ക് ലഭിക്കും.

∙ മറ്റുള്ളവർക്ക് 1400 രൂപയുടെ കണക്‌ഷൻ 1200 രൂപയ്ക്കാണു നൽകുക.