ചെന്നൈ∙ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പുതിയ ചിത്രത്തിന്റെ പേര് ‘പേട്ട’. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണു വില്ലൻ. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം തീയറ്ററിലെത്തുന്ന രജനിയുടെ രണ്ടാമത്തെ ചിത്രമാണു പേട്ട. നേരത്തെ പുറത്തിറങ്ങിയ ‘കാല’ പ്രതീക്ഷിച്ച പ്രതികരണമുണ്ടാക്കിയില്ല. രജനി ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേർന്നതാകും ‘പേട്ട’ യെന്ന് സംവിധായകൻ അറിയിച്ചു. ടീസർ ഈ മാസം 13ന് പുറത്തിറങ്ങും.