Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വച്ഛഭാരതിന് 100 കോടി സംഭാവന; അമൃതാനന്ദമയിയെ ആദരിച്ച് മോദി

narendra-modi-mata-amritanandamayi മാതാ അമൃതാനന്ദമയിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്കാരം സമ്മാനിക്കുന്നു.

ന്യൂഡൽഹി ∙ സ്വച്ഛ് ഭാരത് പദ്ധതിക്ക് ഏറ്റവും കൂടുതൽ തുക (100 കോടി) സംഭാവന നൽകിയതിനു മാതാ അമൃതാനന്ദമയിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്കാരം സമ്മാനിച്ചു. മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം ശുചിത്വ പ്രസ്ഥാനത്തിന് എല്ലായ്‌പ്പോഴും കരുത്തു പകര്‍ന്നിട്ടുണ്ടെന്നു സ്വച്ഛതാ ഹി സേവയുടെ ഉദ്ഘാടന ചടങ്ങില്‍ മോദി അഭിപ്രായപ്പെട്ടിരുന്നു.

ശുചിത്വ ഭാരതം എന്ന വിഷയം പ്രധാനമന്ത്രി ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ടന്നു മാതാ അമൃതാനന്ദമയി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ആരോഗ്യം, കുടിവെള്ളം എന്നീ മേഖലകളില്‍ മഠം സജീവമായി ഇടപെടുന്നു. ഈ വര്‍ഷം മാത്രം രാജ്യത്താകമാനം 1700 ശുചിത്വ പരിപാടികളാണു സംഘടിപ്പിച്ചത്. ശുചിത്വ ഭാരതം - നമാമി ഗംഗേ പരിപാടികള്‍ക്കായി മഠം 100 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്നും മഠം വ്യക്തമാക്കി.

related stories