മാനന്തവാടി∙ വയനാട്ടിൽ മാനന്തവാടി തവിഞ്ഞാലിൽ നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെൺമണി തിടങ്ങഴിയിൽ തോപ്പിൽ വിനോദ് (48), ഭാര്യ മിനി (43), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണു വീടിനടുത്തുള്ള കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയ രീതിയിൽ പശുഫാം നടത്തുന്നവരാണ് ഇവർ. സാമ്പത്തിക ബാധ്യതയാണു കാരണമെന്നു സംശയിക്കുന്നു.