പനമരം ∙ മീന്‍പിടിക്കാനിറങ്ങിയ ആദിവാസി യുവാവ് പനമരം പുഴയില്‍ മുങ്ങിമരിച്ചു. പനമരം കന്നൂറ്റിപാടി പണിയ കോളനിയിലെ രവി (40) ആണു മരിച്ചത്. ഇന്നലെ രാത്രി മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടതായാണു സൂചന. രാവിലെ തുടങ്ങിയ തിരച്ചിലിനൊടുവില്‍ മാതോത്ത് പാലത്തിനു സമീപത്തെ തൂക്കുപാലത്തിനു താഴെയാണു മൃതദേഹം കണ്ടെത്തിയത്.
Advertisement