വിശാഖപട്ടണം∙ വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തിൽ വച്ചാണ് സംഭവം. ഇടതു കൈയിലാണ് കുത്തേറ്റത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം. അക്രമി പിടിയിലായിട്ടുണ്ട്. സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ചായിരുന്നു അക്രമി ജഗനെ സമീപിച്ചത്.