ന്യൂഡൽഹി∙ കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമാണപ്രവർത്തനത്തെ തുടർന്ന് നെടുമ്പാശേരിയിലേക്കു മാറ്റിയ ഹജ് എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു. 2019 ൽ ഹജ്ജിനു പോകുന്ന തീർഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർകേഷൻ പോയിന്റായി ഉപയോഗിക്കാമെന്നു കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിച്ചു.
ഹജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രേഖകൾ സഹിതം അൽഫോൻസ് കണ്ണന്താനം നൽകിയ കത്തിനെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തിൽ എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിക്കുന്നതെന്ന് നഖ്‌വി കത്തിൽ അറിയിച്ചു.