Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ 1 ജിബി ഡേറ്റയ്ക്ക് കുപ്പിവെള്ളത്തിന്റെ വില പോലുമില്ല: മോദി

modi-japan പ്രധാനമന്ത്രി നരേന്ദ്ര മോദി

ടോക്കിയോ ∙ ഇന്ത്യയിൽ‌ ‍ഡിജിറ്റൽ മേഖലയിലുണ്ടായ പുരോഗതിയെ വാനോളം പുകഴ്ത്തി ജപ്പാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. രാജ്യത്ത് ഒരു കുപ്പി തണുത്ത കുടിവെള്ളം വാങ്ങുന്നത്ര വില പോലും ഒരു ജിബി ഡേറ്റ വാങ്ങാൻ ആവശ്യമില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ വികസിച്ചുവരുന്ന ടെലികമ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് മേഖലയെ പ്രധാനമന്ത്രി പ്രശംസിച്ചു. 2022 ഓടെ ഇന്ത്യയിലെ ഡിജിറ്റൽ സമ്പദ്‍വ്യവസ്ഥ ഒരു ലക്ഷം കോടി യുഎസ് ഡോളർ മൂല്യമുള്ളതാകും. 10 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ബ്രോഡ്ബാൻഡ് കണക്‌ഷനുകൾ ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോലും എത്തുകയാണ്. 100 കോടി മൊബൈൽ ഫോണുകളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്– ജപ്പാനിലെ ഇന്ത്യൻ സമൂഹത്തോടു പ്രധാനമന്ത്രി വ്യക്തമാക്കി. 

13–ാം ഇന്ത്യ– ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഞായറാഴ്ചയാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. 2 ദിവസമായി നടന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഖ്യം, നയതന്ത്രം തുടങ്ങിയ വിഷയങ്ങളിലെ പുരോഗതിയാണു ചർച്ചയായത്. ജപ്പാനിലെ ഇന്ത്യക്കാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തി. ജപ്പാനിലെ ബിസിനസ് രംഗത്തെ പ്രമുഖരുമായും മോദി കൂടിക്കാഴ്ചകൾ നടത്തി.

related stories