Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷായുടെ പ്രസംഗം: തർജമയില്‍ തെറ്റു പറ്റിയിട്ടില്ലെന്ന് വി. മുരളീധരൻ

V Muraleedharan

തിരുവനന്തപുരം∙ അമിത് ഷാ കേരളത്തിൽ നടത്തിയ പ്രസംഗത്തെച്ചൊല്ലി സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം. അമിത് ഷായുടെ പ്രസംഗം തർജമ ചെയ്തതിൽ തെറ്റു സംഭവിച്ചിട്ടില്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ വി. മുരളീധരൻ വ്യക്തമാക്കി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വിമർശനം വ്യക്തിപരമാണ്. കണ്ണന്താനം പരിഭാഷകനല്ല ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

അമിത് ഷായുടെ പ്രസംഗം തർജമ ചെയ്തപ്പോൾ പിഴവുണ്ടായെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഇന്നലെ പറഞ്ഞിരുന്നു. ജനവികാരം മാനിച്ചില്ലെങ്കിൽ ജനം സർക്കാരിനെ വലിച്ചിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നും കണ്ണന്താനം അവകാശപ്പെട്ടു.