കോഴിക്കോട് ∙ സംഹാരമല്ല സംവാദമാണ് നമ്മുടെ സംസ്കാരമെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മലബാർ ക്രിസ്ത്യൻ കോളജ് 110–ാം വാർഷികപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസമല്ല ഭരണഘടനയാണ് രാജ്യത്തിന്റെ നിലനിൽപ്പിനു കാരണം. പുതിയ മുന്നേറ്റങ്ങളുടെ സമയത്ത് മുന്നിൽ നിൽക്കുന്നവർ എതിർപ്പുകൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.