തിരുവനന്തപുരം∙ പ്രഭാത സവാരിക്കിടെ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ പക്കല്‍നിന്നു നഷ്ടപ്പെട്ട ഫോണ്‍ തിരികെ നല്‍കി ഓട്ടോറിക്ഷാ ഡ്രൈവര്‍. ഇന്നു രാവിലെ ഏഴു മണിക്ക് വെള്ളയമ്പലം മാനവീയം വീഥിയിലെ പ്രഭാത സവാരിക്കിടെയാണു ഡിജിപിയും എക്സൈസ് കമ്മിഷണറുമായ ഋഷിരാജ് സിങ് ഐപിഎസിന്റെ ഫോണ്‍ നഷ്ടപ്പെട്ടത്.
ഓട്ടോറിക്ഷ ഡ്രൈവറായ തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി റഹമ മന്‍സിലില്‍ നാസറിനാണു റോഡില്‍നിന്നു ഫോണ്‍ ലഭിച്ചത്. നാസര്‍ ഫോണ്‍ മ്യൂസിയം ഭാഗത്തെ ഫ്ളൈയിങ് സ്ക്വാഡിനെ ഏല്‍പ്പിച്ചു. ഋഷിരാജ് സിങ്ങിന്റെ ഫോണാണെന്നു മനസിലാക്കിയ പൊലീസ് അദ്ദേഹത്തിന് അതു കൈമാറുകയായിരുന്നു. നാസറിന് ഋഷിരാജ് സിങ് പാരിതോഷികം നല്‍കി.