ന്യൂഡല്‍ഹി ∙ ശബരിമലയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഗവര്‍ണര്‍ പി. സദാശിവവുമായി ചര്‍ച്ച നടത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അവിടെ നടക്കുന്ന പ്രശ്നങ്ങള്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി വിധിയായതിനാല്‍ നമുക്കെന്താണു പറയാന്‍ കഴിയുക? ഈ വിഷയത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു.