Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിന്നശേഷിക്കാർക്കെതിരെ അക്രമം: എല്ലാ ജില്ലയിലും പ്രത്യേക കോടതികൾ– മന്ത്രിസഭാ തീരുമാനം

government-of-kerala-logo

തിരുവനന്തപുരം∙ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കെതിരെയുളള അക്രമങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അതിവേഗം വിചാരണ ചെയ്യുന്നതിന് എല്ലാ ജില്ലയിലും ഓരോ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയെ പ്രത്യേക കോടതികളായി പ്രഖ്യാപിച്ചുകൊണ്ടു വിജ്ഞാപനം പുറപ്പെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 

മന്ത്രിസഭായോഗത്തിലെടുത്ത മറ്റു തീരുമാനങ്ങൾ:

∙ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴില്‍ 2005 ജൂണ്‍ മുതല്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 13 പേരുടെ സേവനം 01-06-2006 മുതല്‍ പ്രാബല്യത്തോടെ ക്രമപ്പെടുത്താന്‍ തീരുമാനിച്ചു.  

∙ പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുളള നിയമനം സംബന്ധിച്ച് അപേക്ഷിക്കുന്നതിനുളള വാര്‍ഷിക വരുമാനപരിധി ആറു ലക്ഷം രൂപയില്‍നിന്ന് എട്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

∙ കോളജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തില്‍ ഭാവിയില്‍ ഒഴിവുവരുന്ന രണ്ട് ഓഫിസ് അറ്റന്‍ഡന്‍റ് തസ്തികകള്‍ നിര്‍ത്തലാക്കി. നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി തലത്തില്‍ ഒരു ലോ ഓഫിസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

∙ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്ലിനിക്കല്‍ മൈക്രോബയോളജിയില്‍ ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്‍റിന്‍റെ സ്ഥിരം തസ്തിക സൃഷ്ടിക്കാ ന്‍ തീരുമാനിച്ചു.