Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എം. ഷാജിക്ക്‌ നിയമസഭയില്‍ പങ്കെടുക്കാം; അയോഗ്യനാക്കിയ നടപടി ഉടന്‍ പരിഗണിക്കില്ല

KM Shaji കെ.എം. ഷാജി (ഫയൽ ചിത്രം)

ന്യൂഡൽഹി∙ കെ.എം. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നു സുപ്രീംകോടതി. അയോഗ്യനാക്കിയ നടപടി ഉടൻ പരിഗണിക്കില്ല. ഉടന്‍ പരിഗണിക്കണമെന്ന ഷാജിയുടെ ആവശ്യം കോടതി തള്ളി. സ്റ്റേ ഉത്തരവിന്റെ ബലത്തിൽ എംഎൽഎ ആയി തുടരാമെന്നാണോ ആഗ്രഹം? ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കി. 

ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ വേണമെന്നാവശ്യപ്പെട്ടാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഭാ സമ്മേളനം 27ന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ ഷാജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

എതിർസ്ഥാനാർഥി എം.വി. നികേഷ് കുമാറിന്റെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ഷാജിയെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് 6 വർഷത്തേക്ക് ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. 

related stories