Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ, എൽപിജി ലൈസൻസ്: വ്യാജ സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശം

LPG Cylinder

കൊച്ചി∙ കേന്ദ്ര പദ്ധതികളുടെ കീഴിൽ പെട്രോൾ പമ്പുകളും എൽപിജി വിതരണ ലൈസൻസും അനുവദിക്കുമെന്നു വാഗ്ദാനം ചെയ്തു വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിച്ചു സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു പൊതുമേഖല എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്.

പ്രധാനമന്ത്രി ഉജ്വല യോജന, നേരത്തെ നടപ്പാക്കിയ രാജീവ് ഗാന്ധി എൽപിജി വിതാരക് യോജന എന്നീ സ്കീമുകളുടെ പേരിലാണു തട്ടിപ്പ്. www.lpgvitarakchayan.org, www.ujjwalalpgvitarak.org, www.indanelpg.com, www.ujjwaladealer.com എന്നീ വ്യാജ വെബ്സൈറ്റുകൾ വഴിയാണു തട്ടിപ്പ്. 

www.lpgvitrakchayan.in എന്നതാണു ഔദ്യോഗിക വെബ് വിലാസം. തട്ടിപ്പിനിരയായവർ സൈബർ പൊലീസിൽ പരാതി നൽകണമെന്നു അധികൃതർ അറിയിച്ചു.