Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെപ്പറ്റി ഒന്നും പറയാനില്ലാത്തതിനാൽ അമ്മയെ ആക്രമിക്കുന്നു: മോദി

Narendra Modi നരേന്ദ്ര മോദി

ഛത്തർപുർ (മധ്യപ്രദേശ്) ∙ തനിക്കെതിരെ ഉന്നയിക്കാൻ വിഷയങ്ങളൊന്നും ഇല്ലാത്തതിനാൽ കോൺഗ്രസ് പ്രായമായ തന്‍റെ അമ്മയെപ്പോലും ആക്രമിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രൂപയുടെ മൂല്യം ഇടിഞ്ഞു മോദിയുടെ അമ്മയുടെ പ്രായത്തിന് അടുത്തെത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാറിന്‍റെ പരാമര്‍ശത്തിനു ഛത്തര്‍പുരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

യുപിഎ സർ‌ക്കാരിനെപ്പോലെ റിമോട്ട് കണ്‍ട്രോളുമായി നടക്കുന്ന മാഡമല്ല ജനങ്ങളാണു തന്‍റെ ഹൈക്കമാന്‍ഡ് എന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ ലക്ഷ്യമിട്ടു മോദി പറഞ്ഞു. മാഡത്തിന്റെ ഭരണകാലത്തു ധനികരെ സഹായിച്ചു ബാങ്കുകൾ ശൂന്യമായി.

എന്നാൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ആവശ്യക്കാരായ യുവാക്കൾക്കാണു മുഖ്യപരിഗണന നൽകുന്നത്. ബോഫോഴ്സ് ഇടപാടിലെയും ഭോപാൽ വാതക ദുരന്തത്തിലെയും കാരണക്കാരെ അമേരിക്കയിലേക്കു പ്രത്യേക വിമാനത്തിൽ പറഞ്ഞയക്കാനാണു കോൺ‌ഗ്രസ് ശ്രമിച്ചതെന്നും മോദി ആരോപിച്ചു.

related stories