Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഖ്യാത ചലച്ചിത്രകാരൻ െബർനാഡോ ബെർത്തലൂച്ചി അന്തരിച്ചു

bernardo-bertolucci ബർനാഡോ ബെർത്തലൂച്ചി

റോം ∙ വിഖ്യാത ഇറ്റാലിയൻ സംവിധായകൻ െബർനാഡോ ബെർത്തലൂച്ചി (77) അന്തരിച്ചു. ലാസ്റ്റ് ടാൻഗോ ഇൻ പാരിസ്, 1900, ദ് ലാസ്റ്റ് എംപറർ, ഡ്രീമേഴ്സ് തുടങ്ങി സിനിമാരംഗത്ത് വിപ്ലവം തീർത്ത സിനിമകളുടെ സംവിധായകനായിരുന്നു ബെർത്തലൂച്ചി. കാൻസർ ബാധിതനായിരുന്ന അദ്ദേഹം പത്തു വർഷത്തോളമായി വീൽചെയറിലായിരുന്നു.

Read more: ലോകസിനിമയെ ഞെട്ടിച്ച മാനഭംഗ രംഗവും ബെർത്തലൂച്ചിയുടെ വിവാദ വെളിപ്പെടുത്തലുകളും...

ഇറ്റലിയിലെ പാർമയിൽ ജനിച്ച ബെർത്തലൂച്ചിയുടെ പിതാവ് അറ്റിലിയോ ബെർത്തലൂച്ചി കവിയും ചരിത്രകാരനും ചലച്ചിത്ര നിരൂപകനുമൊക്കെയായിരുന്നു. പതിനഞ്ചാം വയസ്സിൽ എഴുതിത്തുടങ്ങിയ ബെർ‌നാഡോയ്ക്ക് കവിയാകാനായിരുന്നു ആഗ്രഹം. പിന്നീട് പ്രശ‌സ്ത സംവിധായകൻ പസോളിനിയുടെ സഹായിയായാണ് ബെർനാഡോ ചലച്ചിത്രജീവിതം തുടങ്ങുന്നത്. 22-ാം വയസ്സിൽ ആദ്യ സിനിമ സംവിധാനം ചെയ്തു.

ദ് ലാസ്റ്റ് എംപറർ എന്ന സിനിമയ്ക്കു മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള ഓസ്കർ നേടി. 2011ലെ കാൻ ചലച്ചിത്രമേളയിൽ, സിനിമയ്ക്കു നൽകിയ സംഭാവനകൾക്ക് ആദരസൂചകമായി പാം ഡി ഓർ പുരസ്കാരം നൽകുകയുണ്ടായി.

വിഖ്യാത നടന്‍ മര്‍ലന്‍ ബ്രാന്‍ഡോ അഭിനയിച്ച ലാസ്റ്റ് ടാൻഗോ ഇന്‍ പാരീസ് ബെർത്തലൂച്ചിയെ ആഗോളപ്രശസ്തിയിലെത്തിച്ചു. 2012 ൽ പുറത്തിറങ്ങിയ മീ ആൻഡ് യു ആണ് അവസാന ചിത്രം.