Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിച്ചുകയറാൻ കൈ തരണം: പിണറായിയോടു കമൽഹാസൻ

kamal-pinarayi പിണറായി വിജയനും കമൽഹാസനും (ഫയൽചിത്രം)

ചെന്നൈ ∙ ഗജ ചുഴലിക്കാറ്റിൽ‌ കനത്ത നാശനഷ്ടം നേരിട്ട തമിഴ്നാടിന് കൂടുതൽ സഹായവുമായി മുന്നോട്ടു വരണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കമൽഹാസന്റെ അഭ്യർഥന. അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ പേരിലാണ് കമൽ സഹായം ചോദിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം മാനുഷികതയുടെ പേരിൽ കേരളം തമിഴ്നാടിനെ സഹായിക്കണമെന്ന് പിണറായിക്ക് അയച്ച കത്തിൽ കമൽ അഭ്യർഥിച്ചു. 

തമിഴ്നാടിന്റെ തീരമേഖലയിൽ ഗജ മൂലമുണ്ടായ നാശനഷ്ടം വളരെ വലുതാണ്. ആളുകളുടെ ജീവനും വസ്തുവകകളും നഷ്ടമായി. വൻതോതിൽ വിളനാശമുണ്ടായി. മീൻപിടുത്ത വള്ളങ്ങളും ബോട്ടുകളും തകർന്നു. ഞങ്ങളുടെ കർഷകരുടെയും മൽസ്യത്തൊഴിലാളികളുടെയും ഉപജീവനമാർഗങ്ങൾ ഇല്ലാതായി. ഞങ്ങൾ വീണ്ടും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ പൊരുതിക്കൊണ്ടിരിക്കുകയാണ്. ദുരിതത്തിനിരയായവരെ പുനരധിവസിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ അവസരത്തിൽ, മനുഷ്യത്വത്തിന്റെ പേരിൽ ഞങ്ങൾക്കു സഹായഹസ്തം നീട്ടണമെന്ന് താങ്കളോട് അഭ്യർഥിക്കുന്നു- കമൽ കത്തിൽ പറയുന്നു.

പിണറായി വിജയനുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്നയാളാണ് കമൽഹാസൻ.

related stories