വൈവിധ്യം അറിയുന്നവരാണ് ജ‍ഡ്ജിമാരെങ്കിൽ വിധികളും മാറുമായിരുന്നു: കുര്യൻ ജോസഫ്

ജസ്റ്റിസ് കുര്യന്‍ ജോസഫ്

കൊച്ചി∙ ഇന്ത്യയുടെ വൈവിധ്യം അറിയുന്നവരാണ് ജ‍ഡ്ജിമാരെങ്കിൽ പല വിധികളും മാറുമായിരുന്നെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. സുപ്രീംകോടതിയുടെ പല വിധികളിലും തിരുത്തലുകൾക്കും സാധ്യത ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കേസിനെക്കുറിച്ച് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് പരിഗണിച്ച ബെഞ്ചിൽ താൻ ഇല്ലാതെ വന്നതിനു കാരണം കാലം തരുമെന്നാണു പ്രതീക്ഷ. ചീഫ് ജസ്റ്റിസിന്റെ താല്‍പര്യ പ്രകാരമാണ് ബെഞ്ചുകൾ പുനഃസംഘടിപ്പിക്കുന്നതെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി.