തിരുവനന്തപുരം∙ ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നവോത്ഥാന മൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണു കേരളത്തിന്‍റെ ശക്തി. അല്ലാതെ ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ച സമുദായ നേതാക്കളുടെ യോഗത്തിലാണ് എൻഎസ്എസിനെ ലക്ഷ്യമിട്ടു വിമര്‍ശനമുയർന്നത്. എന്‍എസ്എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും യോഗത്തിൽ പങ്കെടുക്കുന്നില്ല. എസ്എന്‍ഡിപിയും കെപിഎംഎസും അടക്കം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ യോഗത്തിനുണ്ട്. ആകെ 190 സമുദായ സംഘടനകളെയാണു ക്ഷണിച്ചത്.