Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ ആൾക്കൂട്ട ആക്രമണം; വയോധികനെ തെരുവിലിട്ട് മർദിച്ചു– വിഡിയോ

മൂന്നാർ∙ മീൻ വ്യാപാരിയെ മാങ്കുളത്ത് തെരുവിൽ സംഘം ചേർന്നു ക്രൂരമായി മർദിച്ച സംഭവത്തിൽ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. അടിമാലി വാളറ താണേലി എം. മക്കാറിനാണ്(68) കഴിഞ്ഞ വ്യാഴാഴ്ച മർദനമേറ്റത്. മർദന ദൃശ്യം സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം, ആശുപത്രിയിൽ നിന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്ന് മൂന്നാർ പൊലീസ് പറഞ്ഞു.

മർദനത്തിൽ പ്രതിഷേധിച്ച് പത്താം മൈൽ ഇരുമ്പുപാലം മേഖലകളിൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ 12 വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടും ഓട്ടോ ടാക്സികൾ പണിമുടക്കിയും ഹർത്താൽ നടത്തുമെന്ന് ആക്ഷൻ കൗൺസിൽ പറഞ്ഞു. മീനുമായി വാഹനത്തിൽ വരുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തിയായിരുന്നു മർദനം. റോഡിലിട്ടു ചവിട്ടുകയും ചെയ്തു. റിസോർട്ടിലേക്കു മീൻ നൽകിയതിന്റെ കുടിശികപ്പണം ആവശ്യപ്പെട്ടതിന്റെ പേരിലാണ് ആക്രമണമെന്നു നാട്ടുകാർ പറഞ്ഞു. 

mob-attack-idukki ഇടുക്കി മാങ്കുളത്ത് മധ്യവയസ്കനെ അക്രമിക്കുന്ന സംഘം

ഇയാൾ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പൊലീസിനെ അറിയിക്കുമെന്നു മർദിച്ചവർ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് മാങ്കുളത്ത് നാട്ടുകാർ പ്രകടനം നടത്തി.

related stories