Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 6 പേർക്കു സാരമായ പരുക്ക്

accident-representational-image Representational image

മൂന്നാർ‌ ∙ തൃശൂർ പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കല്ലാറിനു സമീപം മറിഞ്ഞു വിദ്യാർഥികൾക്കു പരുക്ക്. മൂന്നാറിൽനിന്നു മടങ്ങുകയായിരുന്നു. 

ബസിൽ 38 വിദ്യാർഥിനികളും 4 അധ്യാപികമാരും ഡ്രൈവറും സഹായിയുമാണ് ഉണ്ടായിരുന്നത്. 4 അധ്യാപികമാർക്കും ഡ്രൈവർക്കും സഹായിക്കും സാരമായ പരുക്കുണ്ട്. വിദ്യാർഥിനികളുടെ പരുക്കു ചെറുതാണെന്നാണു വിവരം.