Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകീർത്തിക്കേസ്: ശശി തരൂരിന്റെ പരാതിയിൽ അർണാബ് ഗോസ്വാമിക്ക് സമൻസ്

arnab-shashi ശശി തരൂർ, അർണബ് ഗോസ്വാമി

തിരുവനന്തപുരം∙ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ശശി തരൂർ എംപി നൽകിയ പരാതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി എ‍ഡിറ്റർ ഇൻ ചീഫ് അർ‌ണബ് ഗോസ്വാമിക്കു സമൻസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമി ചാനലിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ പരാതി നൽകിയത്. ഇനി കേസ് പരിഗണിക്കുന്ന ഫെബ്രുവരി 28–ന് അർണബ് ഹാജരാകാനാണ് നിർദേശം.

ജൂണിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 29ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അർണബ് എത്താതിരുന്നതിനെ തുടർന്നാണ് വീണ്ടും സമൻസ് അയച്ചത്. പ്രഥമദൃഷ്ട്യാ അർണബിനെതിരെയുള്ള പരാതികൾ നിലനിൽക്കുന്നതാണെന്നു കോടതി അറിയിച്ചു.