Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിത ‘വീട്’ പ്രദർശനം നാളെ മുതൽ കോഴിക്കോട്ട്

vanitha-veedu

കോഴിക്കോട് ∙ വീടുനിർമാണത്തിന് ആവശ്യമായ ഉൽപന്നങ്ങളുടെ വൻശേഖരവുമായി ‘വനിത വീട്’ പ്രദർശനം എരഞ്ഞിപ്പാലം സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റർ ഹാളിൽ നാളെ തുടങ്ങും. 18 വരെയാണ് പ്രദർശനം. പ്രമുഖ സാനിറ്ററി വെയർ ബ്രാൻഡായ സെറ ആണ് മുഖ്യ പ്രായോജകർ.

സെനറ്റർ കലക്‌ഷൻ ശ്രേണിയാണ് സെറ സ്റ്റാളിലെ പ്രധാന ആകർഷണം. മുൻനിര കമ്പനികളുടെ 50 സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും. വീടു പണിയുന്നവർക്കും പണിയാൻ ആഗ്രഹിക്കുന്നവർക്കും ഫ്ലോറിങ് മെറ്റിരീയൽ, മോഡുലാർ കിച്ചൻ, ലൈറ്റ്ഫിറ്റിങ്സ് എന്നിവയുടെ ഏറ്റവും പുതിയ മോഡലുകൾ പരിചയപ്പെടാം.

പുതിയ പ്രോജക്ടുകളുമായി ക്രസന്റ്, കോൺഫിഡന്റ് ബിൽഡർമാർ, ഫർണിച്ചറിലെ പുതിയ ട്രെൻഡുകളുമായി ക്ലാസി, ആകർഷകമായ ഭവന വായ്പാ പദ്ധതികളുമായി എസ്ബിഐ തുടങ്ങിയവർ പ്രദർശനത്തിനെത്തും. ഡോറുകളിലെ പുതുമകളുമായി ക്യൂറാസ്, ടാറ്റ പ്രവേശ്, ഐലീഫ് എന്നിവരും ലാമിറ്റ്, മോണിയർ, ക്യുറാടെക് എന്നിവയുടെ റൂഫിങ് മെറ്റീരിയലുകളും പ്രദർശനത്തിനുണ്ട്.

ടൈലുകൾ, സോളർ ഉൽപന്നങ്ങൾ, സാനിറ്ററി മെറ്റീരിയൽസ്, വാട്ടർ ടാങ്ക്, യുപിവിസി ജനറൽ തുടങ്ങി വീടിന് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നു. പൂർണമായും ശീതീകരിച്ച പവിലിയനിൽ സജ്ജമാക്കിയ പ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്. കാർ പാർക്കിങ് സൗകര്യം, ഫുഡ് കോർട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 11 മുതൽ രാത്രി 8.30 വരെയാണ് പ്രദർശനം.

നാളെ വൈകിട്ട് 5.30ന് 3000 ചതുരശ്ര അടിയിൽ താഴെ വീടുകളുടെ നിർമാണം എന്ന വിഷയത്തിൽ ആർക്കിടെക്ട് സിന്ധു നയിക്കുന്ന സെമിനാറും ഉണ്ടാകും.