ട്രാന്‍സ്‌ജെന്‍ഡർമാർക്ക് ശബരിമല ദര്‍ശനത്തിനു പൊലീസ് അനുമതി

ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജൻഡർ വിഭാഗത്തിൽനിന്നുള്ളവർ.

കോട്ടയം∙ നാലു ട്രാന്‍സ്‌ജെന്‍ഡർമാർക്ക് ശബരിമല ദര്‍ശനത്തിനു പൊലീസ് അനുമതി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചെന്നും ട്രാന്‍സ്‌ജെന്‍ഡർമാർ പറഞ്ഞു. മല ചവിട്ടാനെത്തിയ നാലുപേരെ ഇന്നലെ പൊലീസ് എരുമേലിയില്‍ തടഞ്ഞു മടക്കി അയച്ചിരുന്നു. സ്ത്രീവേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയയച്ചത്.

പൊലീസിനെതിരെ രൂക്ഷ ആരോപണങ്ങളാണു ട്രാന്‍സ്‌ജെന്‍ഡർമാർ ഉന്നയിച്ചത്. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചു, ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു, അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല, വനിത പൊലീസ് ഉള്‍പ്പെടെ മോശമായി പെരുമാറി തുടങ്ങിയ കാര്യങ്ങളും അവര്‍ ആരോപിച്ചിരുന്നു.