കോഴിക്കോട്∙ കളവുപിടിക്കപ്പെട്ടിട്ടും ന്യായീകരിക്കാൻ ശ്രമിക്കുന്ന മന്ത്രി കെ.ടി.ജലീൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒഴിയണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നാളെ മന്ത്രിയുടെ തവനൂരിലെ ഓഫിസിലേക്ക് മാർച്ച് നടത്തും. സംഘപരിവാർ നേതാക്കളുടെ നേതൃത്വത്തിൽ സർക്കാർ പണിയുന്ന വിഭാഗീയ മതിലിൽ വിദ്യാർഥിനികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.
Search in
Malayalam
/
English
/
Product