സി.കെ. പത്മനാഭനെ ആശുപത്രിയിലേക്കു മാറ്റി; ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തു

സി.കെ.പത്മനാഭന്‍ സമരപ്പന്തലില്‍

തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഏറ്റെടുത്തു. ബിജെപി നേതാവ് സി.കെ.പത്മനാഭനാണ് നിരാഹാരം അനുഷ്ഠിച്ചിരുന്നത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സി.കെ.പത്മനാഭനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ശോഭ സുരേന്ദ്രന്‍ നിരാഹാരം ആരംഭിച്ചത്. 

9 ദിവസമായി നിരാഹാര സമരത്തിലായിരുന്നു സി.കെ.പത്മനാഭന്‍. ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് ആദ്യഘട്ട നിരാഹാരസമരം ആരംഭിച്ചത്. ഏഴുദിവസമാണ് രാധാകൃഷ്ണൻ നിരാഹാരം അനുഷ്ഠിച്ചത്. പിന്നീട് സി.കെ.പത്മനാഭന്‍ നിരാഹാര സമരം ആരംഭിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം തുടങ്ങിയത്.