ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നു നാലര കോടി രൂപ തട്ടിയ കേസ്: പ്രതി പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം∙ റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നു നാലര കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഷിജു ജോസഫിനെ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 

മൂന്നു ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ടിരുന്നെങ്കിലും കോടതി നാളെ രാവിലെ 11 വരെ മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളു. നേരുത്തെ ഷിജു ജോസഫിനെ 28 വരെ കോടതി റിമാൻഡ് ചെയ്‌തിരുന്നു.

തട്ടിപ്പു നടത്താൻ ഇയാൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിലേക്കു കണ്ടയ്‌നറുകളിൽ സാധനങ്ങൾ എത്തിക്കാതെ മറ്റു സ്ഥാപനങ്ങളിലേക്കു മറിച്ചു വിറ്റാണു തട്ടിപ്പു നടത്തിയത്. തുമ്പ പൊലീസാണു കേസെടുത്തത്.