Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാമതിലിനു ഫണ്ട്‌: മുഖ്യമന്ത്രിക്കെതിരെ കെ.സി.ജോസഫ് അവകാശ ലംഘന നോട്ടിസ് നല്‍കി

KC Joseph

തിരുവനന്തപുരം∙ വനിതാമതിലിനു സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.ജോസഫ് എംഎല്‍എ സ്പീക്കര്‍ക്കു നോട്ടിസ് നല്‍കി.

ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാ – ശിശുക്ഷേമ വകുപ്പു മുഖാന്തരം സര്‍ക്കാരിന്റെ ധനസഹായത്തോടെയും സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലും നടത്തുന്ന പരിപാടിയാണു വനിതാ മതില്‍ എന്നാണു പറഞ്ഞിട്ടുള്ളത്. ഇതു മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിനു കടകവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ് നല്‍കിയത്.