കോഴിക്കോട്∙ ശബരിമലയിലെ സമാധാനം തകർക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. താലിബാൻ ഭീകരവാദികളെപ്പോലെയാണു ശബരിമലയിൽ ചിലർ പെരുമാറുന്നത്. സർക്കാരും നിരീക്ഷണസമിതിയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. പൊലീസിന്റെയും സർക്കാരിന്റെയും നടപടികൾ ശരിയായ ദിശയിലാണെന്നും ജയരാജൻ പറഞ്ഞു.