Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാസർകോട് എടിഎം ഇളക്കിയ നിലയിൽ; മോഷണശ്രമമെന്നു സംശയം

SBI atm പ്രതീകാത്മക ചിത്രം

കാസർകോട്∙ റെയിൽവേ സ്റ്റേഷൻ കോംപൗണ്ടിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിദ്യാനഗർ ബ്രാഞ്ചിന്റെ എടിഎം ഇളക്കിയ നിലയിൽ. കഴിഞ്ഞ രാത്രിയിൽ 18 ലക്ഷം രൂപ നിക്ഷേപിച്ചതാണ്. അടി ഭാഗം പ്ലേറ്റ് ഇളക്കിയെടുത്ത നിലയിലാണുള്ളത്. പണം നഷ്ടപ്പെടാനിടയില്ലെന്നു അധികൃതർ പറഞ്ഞു. കണ്ണൂരിൽനിന്നു ബാങ്ക് എടിഎം ടെക്നീഷ്യൻ എത്തി പരിശോധിച്ച ശേഷമേ ഇതു സംബന്ധിച്ചു സ്ഥിരീകരിക്കാനാകുകയുള്ളൂ. രാവിലെ 8 മണിയോടെ എടിഎമ്മിൽനിന്നു പണമെടുക്കാൻ വന്ന ഇടപാടുകാരനാണ് എടിഎം ഇളകിയ നിലയില്‍ കണ്ടത്.

related stories