കണ്ണൂർ∙ ആദിവാസി മേഖലകളിലുള്ളവർ മാവോയിസ്റ്റ് അനുകൂല നിലപാടെടുക്കാതിരിക്കണമെങ്കിൽ ഓരോ ആദിവാസി കുടുംബത്തിലും ഒരാൾക്കെങ്കിലും സർക്കാർ ജോലി കൊടുക്കാൻ കഴിയണമെന്നു മന്ത്രി എ.കെ. ബാലൻ. കൊട്ടിയൂർ അമ്പായത്തോട് ആദിവാസി മേഖലയ്ക്കു സമീപം ഇന്നലെ മാവോയിസ്റ്റുകൾ പരസ്യമായി പ്രകടനം നടത്തിയതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ജോലി ചെയ്യുന്ന ഒരാൾ കുടുംബത്തിലുണ്ടെങ്കിൽ അവർ സർക്കാരിനോടും ജനത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കും. സർക്കാരിന്റെ താൽപര്യം സംരക്ഷിക്കുകയും അതിനു വിരുദ്ധമായ താൽപര്യത്തെ എതിർക്കുകയും ചെയ്യും. ഇതു മനഃശാസ്ത്രപരമായ സമീപനമാണ്. ഇക്കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു