ന്യൂഡൽഹി ∙ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട 15 സ്ഥലങ്ങളിൽ 8 എണ്ണവും ഇന്ത്യയിൽ. കാലാവസ്ഥ നിരീക്ഷണ വെബ്സൈറ്റായ എൽ ഡോർഡോ ....Weather, Hot, India, Heat Wave, Temperature

ന്യൂഡൽഹി ∙ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട 15 സ്ഥലങ്ങളിൽ 8 എണ്ണവും ഇന്ത്യയിൽ. കാലാവസ്ഥ നിരീക്ഷണ വെബ്സൈറ്റായ എൽ ഡോർഡോ ....Weather, Hot, India, Heat Wave, Temperature

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട 15 സ്ഥലങ്ങളിൽ 8 എണ്ണവും ഇന്ത്യയിൽ. കാലാവസ്ഥ നിരീക്ഷണ വെബ്സൈറ്റായ എൽ ഡോർഡോ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഇത്. ബാക്കി ഏഴ് സ്ഥലങ്ങൾ പാക്കിസ്ഥാനിലാണ്. കാലാവസ്ഥ വകുപ്പിൽനിന്നുള്ള വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പട്ടത് രാജസ്ഥാനിലെ ചുരുവിലാണ്.

തിങ്കളാഴ്ച 48.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ ചുരുവിൽ, ഉഷ്‌ണതരംഗ മുന്നറിയിപ്പുമുണ്ട്. ഇതിനെത്തുടർന്ന് എല്ലാ ആശുപത്രികളിലും എയർ കണ്ടിഷണറുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നു ചുരു അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് രാംരതൻ സോൻകരിയ പറഞ്ഞു. റോഡുകളിൽ വെള്ളം തളിച്ചു ചൂടു കുറയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ഗംഗാനഗർ, ഫലോഡി, ബിക്കാനർ, കാൻ‌പുർ, ജയ്സാൽമർ, നൗഗോങ്, നാർനൗൽ, ഖജുരാവോ എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവുമധികം ചൂടനുഭവപ്പെടുന്ന മറ്റു സ്ഥലങ്ങൾ. രാജസ്ഥാനിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലും മധ്യപ്രദേശിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 44.6 ഡിഗ്രി സെൽഷ്യസാണ് ഞായറാഴ്ച രേഖപ്പെടുത്തിയ താപനില.

വേനൽചൂടിനു ശമനം വരുത്തുന്ന തെക്കൻ തീരപ്രദേശത്തെ മൺസൂണ്‍, ബുധനാഴ്ചയേ ആരംഭിക്കുവെന്നാണു റിപ്പോർട്ട്. 65 വർഷത്തിനിടയിൽ ഏറ്റവും കൂടൂതൽ ചൂടു രേഖപ്പെടുത്തിയ വേനൽക്കാലമായിരുന്നു ഈ വർ‌ഷത്തേത്. സാധാരണഗതിയിൽ ശരാശരി 131. 5 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ടിയിരുന്നിടത്ത് 99 മില്ലിമീറ്റർ മഴ മാത്രമാണ് ഇത്തവണ ലഭിച്ചത്.

ADVERTISEMENT

English Summary: Eight Of World's 15 Hottest Places In Last 24 Hours In India: Report