തിരുവനന്തപുരം∙ കനത്ത മഴയില്‍ വയനാട് പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും അതിശക്തമായ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് ഖനനത്തിന് നിരോധനം ഏർപ്പെടുത്തിയത്. വീട്-കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് നീക്കം ചെയ്യുന്നതടക്കം Mining activities in the state restored after flood .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഉരുൾപൊട്ടലിനെത്തുടർന്ന് ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിൻവലിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഖനനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് നിയന്ത്രണവും നീക്കിയത്. 

കനത്ത മഴയില്‍ വയനാട് പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും അതിശക്തമായ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് ഖനനത്തിന് നിരോധനം ഏർപ്പെടുത്തിയത്. വീട്-കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് നീക്കം ചെയ്യുന്നതടക്കം എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചിരുന്നു. അതിതീവ്ര മഴ കുറഞ്ഞതിനാലും മണ്ണിന്റെ ഈർപ്പം കുറഞ്ഞതിനാലും ഖനന നിരോധനം പിൻവലിക്കുന്നു എന്നാണ് മെനിങ് ആന്റ് ജിയോളജി ഡയറക്ടര്‍ കെ.ബിജു ഐഎഎസിന്റെ ഉത്തരവിലുള്ളത്. എല്ലാ ക്വാറി ഉടമകൾക്കും ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. പ്രാദേശികമായി കലക്ടർമാർ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിരോധനം തുടരും.

ADVERTISEMENT

കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ് സംസ്ഥാനത്ത് അനുമതി ലഭിച്ചത്. ലൈസൻസുള്ള 750 ക്വാറികളാണ് സംസ്ഥാനത്തുള്ളത്. പാരിസ്ഥിതിക അനുമതി ഉള്ള ക്വാറികളുടെ പ്രവര്‍ത്തനം തടഞ്ഞാല്‍ കോടതി നടപടികളെ നേരിടേണ്ടിവരുമെന്നാണ് മൈനിംഗ് ആന്റ് ജിയോളജി  ഉദ്യോഗസ്ഥര്‍ പറയുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT