കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ പൂട്ടാനുറച്ച് പൊലീസ്; 10 വകുപ്പുകള്
കൂടത്തായി റോയ് തോമസ് വധക്കേസിന്റെ കുറ്റപത്രത്തിൽ അന്വേഷണസംഘം പ്രതികൾക്കെതിരെ ചുമത്തിയത് 10 വകുപ്പുകൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 9 വകുപ്പുകളും ...koodathai murder case| manorama news| manorama online| malayalam news

കോഴിക്കോട്∙ കൂടത്തായി റോയ് തോമസ് വധക്കേസിന്റെ കുറ്റപത്രത്തിൽ അന്വേഷണസംഘം പ്രതികൾക്കെതിരെ ചുമത്തിയത് 10 വകുപ്പുകൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 9 വകുപ്പുകളും ഇന്ത്യൻ പോയിസൺ ആക്ടിലെ ഒരു വകുപ്പുമാണ് ചുമത്തിയത്.
∙ ഐപിസി 302 (കൊലപാതകം)–
ഒന്നാം പ്രതി ജോളി ജോസഫ് 2,3 പ്രതികളായ എം.എസ്.മാത്യു, കെ.പ്രജികുമാർ എന്നിവരുടെ സഹായത്തോടെ റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണു കേസ്. 3 പ്രതികൾക്കെതിരെയും ഈ വകുപ്പ് ചുമത്തും.
∙ ഐപിസി 120(ബി)–ഗൂഢാലോചന– (1,2,3 പ്രതികൾക്കെതിരെ)
∙ ഐപിസി 34 –കൂട്ടായി നടത്തുന്ന കുറ്റകൃത്യം– 1,2,3 പ്രതികൾക്കെതിരെ
(ഒന്നാം പ്രതി കുറ്റം ചെയ്തായി തെളിഞ്ഞാൽ സഹായികൾക്കെതിരെ അതേ കുറ്റം ചുമത്തുന്നതിനു വേണ്ടിയാണ് ഈ വകുപ്പ് ഉൾപ്പെടുത്തിയത്. ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെങ്കിലാണ് ഈ വകുപ്പിന്റെ പ്രസക്തി)
∙ ഐപിസി 110– കുറ്റകൃത്യത്തിനുള്ള പ്രേരണ (2,3 പ്രതികൾക്കെതിരെ)
സയനൈഡ് കൈമാറിയതുവഴി എം.എസ്.മാത്യുവും പ്രജികുമാറും കൊലപാതകത്തിനുള്ള പ്രേരണ നൽകി
∙ ഐപിസി 465– വ്യാജ രേഖ ചമയ്ക്കൽ (1,4 പ്രതികൾക്കെതിരെ)
ജോളി ജോസഫ് സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നാലാം പ്രതിയുമായ കെ.മനോജ്കുമാറിന്റെ സഹായത്തോടെ റോയ് തോമസിന്റെ പിതാവിന്റെ പേരിൽ വ്യാജ ഒസ്യത്ത് തയാറാക്കുകയും സ്വത്തുക്കൾ സ്വന്തം പേരിലേക്കു മാറ്റുകയും ചെയ്തു
∙ ഐപിസി 467–വ്യാജ വിൽപത്രം ഉണ്ടാക്കൽ 1,4 പ്രതികൾക്കെതിരെ)
∙ ഐപിസി 468– വ്യാജരേഖ ഉപയോഗിച്ചുള്ള വഞ്ചന 1,4 പ്രതികൾക്കെതിരെ)
∙ ഐപിസി 471– വ്യാജരേഖ യഥാർഥ രേഖയെന്ന പേരിൽ ഉപയോഗിക്കുക
(1,4 പ്രതികൾക്കെതിരെ)
∙ ഐപിസി 201– തെളിവുനശിപ്പിക്കൽ– (ഒന്നാം പ്രതിക്കെതിരെ)
സയനൈഡ് കലർത്തിയ ഭക്ഷണം നൽകിയ പാത്രങ്ങൾ കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്തു നിന്നു മാറ്റി
∙ പോയിസൺ ആക്ട് 6(2)– (1,2,3 പ്രതികൾക്കെതിരെ)
അനുമതിയില്ലാതെ സയനൈഡ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യൽ.
English Summary: Koodathai Murder ChargeSheet