കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മാത്യു മഞ്ചാടിയിൽ വധക്കേസിലാണ് താമരശേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്... Koodathai case, Charge Sheet, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മാത്യു മഞ്ചാടിയിൽ വധക്കേസിലാണ് താമരശേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

മാത്യുവിനെ മുഖ്യ പ്രതി ജോളി ജോസഫ് മദ്യത്തിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂറൽ എസ്പി കെ.ജി. സൈമൺ പറഞ്ഞു. 2016 പേജുള്ളതാണ് കുറ്റപത്രം. 178 സാക്ഷികളുണ്ട്. 2014 ഫെബ്രുവരി 24-നാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മാതൃസഹോദരനായ മാത്യു മഞ്ചാടിയിൽ മരിച്ചത്.

ADVERTISEMENT

റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പോസ്റ്റ്മോർട്ടം ചെയ്യിക്കാൻ ആവശ്യപ്പെട്ടിരുന്നതാണ് കൊല്ലാനുള്ള പ്രധാന കാരണം. റോയിയുടെ സ്വത്ത് ജോളിക്ക് നൽകരുതെന്നും മാത്യു ആവശ്യപ്പെട്ടിരുന്നു. മാത്യുവിന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് ജോളി എത്തുകയും ആദ്യം മദ്യത്തിൽ സയനൈഡ് കലർത്തി കുടിക്കാൻ നൽകിയ ശേഷം വീട്ടിലേക്ക് തിരിച്ച് പോയി കുറച്ച് കഴിഞ്ഞ് വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി അവശയായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലർത്തി നൽകുകയായിരുന്നു. മാത്യു മരിച്ചത് ഹൃദയാഘാതം മൂലമാണെന്നു പ്രചരിപ്പിക്കുകയും ചെയ്തു. കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. റോയ് തോമസ്, സിലി, ആൽഫൈൻ കേസുകളിൽ പൊലീസ് നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.

English Summary: Koodathai Murder Case - Charge sheet of fourth case submitted, Mathew Manjadiyil Murder