കോട്ടയം∙ കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽ... Rain in Kerala . Rain . Heavy Rain . Rain in Kottayam . Flood in Pala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽ മീനച്ചിലാർ റോഡിനൊപ്പമാണ് ഒഴുകുന്നത്. കോട്ടയം ജില്ലയില്‍ ദുരന്തസാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു.

കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നപ്പോൾ. പാലായിൽനിന്നുള്ള ദൃശ്യം.

മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുണ്ടക്കയം കോസ്‌വേ പാലത്തിനൊപ്പം ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പള്ളി പഴയിടം പാലത്തിനൊപ്പം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ വിധത്തിൽ മഴ ശക്തമായി തുടർന്നാൽ ഇരു പാലങ്ങളിലും വെള്ളം കയറാനുള്ള സാധ്യതയുണ്ട്. മഴ വീണ്ടും ശക്തമായതോടെ ഉരുൾപൊട്ടൽ ആശങ്കയിലാണ് ജില്ലയുടെ കിഴക്കൻ മേഖലകളായ ഇളംകാട്, കൂട്ടിക്കൽ, കോരുത്തോട് മേഖലകളാണ് ആശങ്കയിലാഴ്ന്നിരിക്കുന്നത്.

പെരിങ്ങുളം ഉറവപ്ലാവിൽ ഉരുൾ പൊട്ടൽ, ആൾതാമസമില്ലാത്ത വീടിനുണ്ടായ നാശം
ADVERTISEMENT

മഴ ശക്തമായി തുടർന്നാൽ മീനച്ചിലാർ കരകവിഞ്ഞു പാലാ നഗരത്തിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ ജില്ലയുടെ താഴ്ന്ന ഭാഗങ്ങളിൽ താമസിക്കുന്നവരും പടിഞ്ഞാറൻ മേഖലകളിലും ഉള്ളവർ ആശങ്കയിലാണ്. കിഴക്കൻ മേഖലകളിലെ വെള്ളം ഒഴുകിയെത്തുന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വളരെ വേഗം വെള്ളം കയറും.

ജില്ലയുടെ നിരവധി മേഖലകളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. കോട്ടയം കുമളി റോഡിൽ കെകെ റോഡിന്റെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജില്ലയിലെ വിവിധ റോഡുകളിൽ മഴ ശക്തമായതോടെ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി സ്ഥലങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ശക്തമായ കാറിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Heavy rain lashes out in Kottayam, Flood warning

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT