മോസ്കോ∙ റഷ്യൻ പ്രതിപക്ഷ നേതാവും പുടിന്റെ വിമർശകനുമായ അലക്സി നവാൽനിയുടെ ചികിത്സയിൽ വൻ പുരോഗതി. തനിയെ ശ്വസിക്കാൻ സാധിക്കുന്നുവെന്നു വ്യക്തമാക്കിയ നവാൽനി ആശുപത്രിയിൽനിന്ന്... Alexei Navalny, Russia, Vladimir Putin, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ∙ റഷ്യൻ പ്രതിപക്ഷ നേതാവും പുടിന്റെ വിമർശകനുമായ അലക്സി നവാൽനിയുടെ ചികിത്സയിൽ വൻ പുരോഗതി. തനിയെ ശ്വസിക്കാൻ സാധിക്കുന്നുവെന്നു വ്യക്തമാക്കിയ നവാൽനി ആശുപത്രിയിൽനിന്ന് കുടുംബമൊന്നിച്ചുള്ള ചിത്രം കൂടി തന്റെ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

‘ഹായ്, ഇതു നവാൽനിയാണ്. ഞാനെല്ലാവരെയും മിസ് ചെയ്യുന്നു. ഇപ്പോഴും കാര്യമൊന്നും എനിക്കു ചെയ്യാനാവുന്നില്ല. പക്ഷെ, ഇന്നലെ ഒരു ദിവസം പൂർണമായും എനിക്കു സ്വന്തമായി ശ്വസിക്കാനായി’ – അദ്ദേഹം സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ADVERTISEMENT

ആശുപത്രി കിടക്കയിൽ എഴുന്നേറ്റിരിക്കുന്ന നവാൽനി ക്യാമറയിലേക്കു നോക്കുന്നതാണ് ഫോട്ടോയിലുള്ളത്. നവാൽനിയെ കൈകൊണ്ട് താങ്ങി ഭാര്യ യൂലിയയും മറുവശത്ത് രണ്ടു മക്കളും ക്യാമറയിലേക്കു നോക്കി നിൽക്കുന്നു. എല്ലാം ഭേദമായിക്കഴിയുമ്പോൾ റഷ്യയിലേക്കു മടങ്ങാൻ നവാൽനി ആലോചിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് കിറാ യാർമിഷും സ്ഥിരീകരിച്ചു.

ഓഗസ്റ്റ് 20ന് സൈബീരിയയിൽവച്ചാണ് നവാൽനിക്ക് വിഷമേറ്റത്. റഷ്യയിലെ ചികിത്സയ്ക്കു പിന്നാലെ ജർമനിയിലെ ബർലിനിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.

ADVERTISEMENT

നൊവിചോക് നേർവ് ഏജന്റ് എന്ന വിഷമാണ് നവാൽനിയിൽ പ്രയോഗിച്ചതെന്ന് ജർമനി പറഞ്ഞു. ഇക്കാര്യത്തിൽ റഷ്യ വിശദീകരണം നൽകണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് റഷ്യയുടെ നിലപാട്.

English Summary: Putin opponent Navalny posts photo from hospital, plans to return to Russia